സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ആറു ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി വർദ്ധിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി കണക്കാക്കപ്പെടുന്നു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മുന്നറിയിപ്പ് നൽകി. ഇത്തരം പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...