തൊഴിലധിഷ്ഠിത കോഴ്‌സ്
കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറു മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 25 ശതമാനം ഫീസ് ഇളവ് നേടാം. ഫോണ്‍ : 8547632016, 9526229998.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നേഴ്‌സിംഗ്
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നേഴ്‌സിംഗ് 2020-21 കോഴ്‌സിലേക്ക് ഒഴിവുളള ഏഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നേഴ്‌സിംഗ് /ബി.എസ്.സി നേഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 2020 ഡിസംബര്‍ 22. അപേക്ഷാ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ് സൈറ്റ് വഴിയും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 9745156700, 9605770068.
സെലക്ട് ലിസ്റ്റ്
തിരുവല്ല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-23 കാലയളവില്‍ അറിയിക്കപ്പെടാന്‍ സാധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉദ്യോഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ വിവിധ വിദ്യാഭ്യാസ യോഗ്യതയ്ക്കായി സെലക്ട് ലിസ്റ്റുകള്‍ തയാറാക്കി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് കേരളത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തിരുവല്ല എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് www.eemploymnet.kerala.gov.in എന്ന വെബ് സൈറ്റില്‍ സെലക്ട് ലിസ്റ്റുകള്‍ പരിശോധിക്കാം. പരാതിയുളള പക്ഷം ഓണ്‍ ലൈനില്‍ ഈ മാസം 20 വരെ അപ്പീല്‍ നല്‍കാം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം 20 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടും അപേക്ഷിക്കാം. ഫോണ്‍: 0469 2600843, ഇ-മെയില്‍ [email protected]
സ്‌പോട്ട് അഡ്മിഷന്‍
ഇലവുംതിട്ട മെഴുവേലി ഗവ.ഐടിഐ (വനിത) യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരംആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ( ഒരു വര്‍ഷം) ട്രേഡില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഈ മാസം 11,12 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി വിജയിച്ച സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9446113670, 9447139847 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.
നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍
എന്‍.ടി.എസ് സ്റ്റേജ് വണ്‍ ഓണ്‍ ലൈന്‍ പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 11 ലേക്ക് നീട്ടി. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡ് ജനുവരി 17 ന് നടക്കുന്നതിനാല്‍ എന്‍.ടി.എസ് പരീക്ഷ ജനുവരി 24 ലേക്ക് മാറ്റി വച്ചതായി എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് : www.scert.kerala.gov.in. ഫോണ്‍ : 0471 2346113, 9633244348, 9744640038