സീറ്റ് ഒഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ ചുട്ടിപ്പാറയിലെ സ്റ്റാസ് കോളജില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ എന്നീ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446302066 / 0468 2224785
അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി/ തത്തുല്യ കോഴ്‌സുകള്‍, പി.ജി/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ തലത്തില്‍ നേരിട്ടോ, വിദൂര വിദ്യാഭ്യാസം / പാരലല്‍ വിദ്യാഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും, ഓഫീസ് വെബ് സൈറ്റായ www.swdkerala.gov.in ല്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഈ മാസം 16 ന് മുന്‍പ് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കണം
സ്‌പോട്ട് അഡ്മിഷന്‍
2020 വര്‍ഷത്തില്‍ ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യി ല്‍എന്‍.സി.വി.ടി അംഗീകാരമുള്ള പ്ലംബര്‍, ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍), ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സി.ഒ.പി.എ എന്നീ ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ അഡ്മിഷന് താത്പര്യമുള്ളവര്‍ ഈ മാസം 12 ന് രാവിലെ 11 ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌പോട്ട് അഡ്മിഷന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ഹാജരാകണം. ഫോണ്‍ – 0468 2258710.
തെരഞ്ഞെടുപ്പ് പാസ്
പത്തനംതിട്ട നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16 ന് രാവിലെ എട്ടിന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. എല്ലാ സ്ഥാനാര്‍ഥികളും വോട്ടെണ്ണല്‍ ഏജന്റുമാരുടെയും ചീഫ് ഏജന്റിന്റെയും പാസ് ഓഫീസുമായി ബന്ധപ്പെട്ട് വാങ്ങണമെന്ന് വരണാധികാരിയായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു