എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ തു​റ​ക്ക​ണം : അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​ട​ച്ച സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ ഈ ​മാ​സം മു​ത​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് കൗണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ​റിപ്പോ​ര്‍​ട്ടി​ന് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്കി​യാ​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍ ആം​ര​ഭി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കും.

അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു ത​യ്യാറാ​ക്കി​യ റി​പ്പോ​ര്‍​ട്ട് സി​ന്‍​ഡി​ക്ക​റ്റി​നും സ​ര്‍​ക്കാ​രി​നും സമര്‍പ്പിച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലേ​റെ​യും ഈ ​മാ​സം 18 ഓ​ടെ അ​വ​സാ​നി​ക്കും. അക്കാഡ​മി​ക് കൗ​ണ്‍​സി​ല്‍ ത​യ്യാ​റാ​ക്കി​യ പു​തി​യ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ബി​ടെ​ക് എ​സ് ഏ​ഴ് സെ​മ​സ്റ്റ​ര്‍ നേരിട്ടുള്ള ക്ലാസു​ക​ളും ലാ​ബ് ക്ലാ​സു​ക​ളും ഈ ​മാ​സം 28 മു​ത​ല്‍ ആ​രം​ഭി​ക്കും.

2021 ജ​നു​വ​രി ഒ​ന്‍​പ​തു വ​രെ​യാ​ണ് ഈ ​ക്ലാ​സു​ക​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സെ​മ​സ്റ്റ​റു​ക​ളി​ലെ പരീക്ഷക​ള്‍ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ന​ട​ത്താ​നാ​ണ് അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ ന​ല്കി​യ ശി​പാ​ര്‍​ശ.

കോ​ര്‍ സ​ബ്ജ​ക്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സു​ക​ളി​ലെ​ത്തി പ​ഠി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും പ്രാക്ടി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും കോ​ള​ജു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് അത്യാവശ്യമാണെന്നും കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​ന് ന​ല്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​ടു​ത്ത ആ​ഴ്ച്ച ത​ന്നെ ഇക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...