സര്‍ക്കാര്‍ പിടിച്ചെടുത്ത പള്ളികളിലേക്ക് നാളെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ പിടിച്ചെടുത്ത പള്ളികളിലേക്ക് നാളെ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. യാക്കോബായ വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് സഭയുടെ തീരുമാനം. പ്രാർത്ഥനക്കു വരുന്ന വിശ്വാസികളെ തടയില്ലെന്നും യാക്കോബായ വൈദികരെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കില്ലെന്നുമാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. മലങ്കരസഭ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഏറ്റെടുത്ത പള്ളികളിലേക്ക് തിരികെ പ്രവേശിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചത്.

നാളെ ഏറ്റെടുത്ത 52 പള്ളികളിലും യാക്കോബായ സഭ വിശ്വാസികളും വൈദികരും തിരികെ പ്രവേശിക്കാനാണ് തീരുമാനം. ശേഷം യാക്കോബായ സഭ വൈദികന്‍റെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍‌ത്ഥന നടത്തുമെന്നും സഭാനേതൃത്വം അറിയിച്ചു. വിശ്വാസികളെ പള്ളിയില്‍‌ നിന്ന് തടയാനാകില്ലെന്ന് കോടതി വിധികളില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പള്ളികളിലേക്ക് തിരികെ കയറുമെന്ന് സഭാനേതൃത്വം പ്രഖ്യാപിച്ചത്.

വിശ്വാസികള്‍ പള്ളികളില്‍ കയറുന്നത് തടയില്ലെന്നും അതേ സമയം യാക്കോബായ വൈദികരെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. അതുകൊണ്ട് തന്നെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളികള്‍ക്ക് മുന്നില്‍ കൂടുതല്‍ പോലീസിനെയും വിന്യസിക്കും. പ്രത്യക്ഷ സമരപരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഏറ്റെടുത്ത പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടരുകയാണ്. ജനുവരി ഒന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...