പത്തനംതിട്ടയ്ക്ക് ഇനി പുതിയ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ സ്ഥാനം ഒഴിയുന്നതോടെ പത്തനംതിട്ടയുടെ പുതിയ കളക്ടര്‍ ആയി എ. ഷിബു സ്ഥാനമേല്‍ക്കും. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. പുതിയ കളക്ടറായി നിയമിതനായ എ. ഷിബുവിന് ജില്ല അപരിചിതമല്ല. ഡെപ്യൂട്ടി കളക്ടറായിരിക്കുമ്പോൾ പത്തനംതിട്ട ജില്ലയിലായിരുന്നു ഇദ്ദേഹത്തിന്‍റെ പരിശീലനം. 2009 – ൽ കളക്ടറേറ്റിലും ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളിലും പ്രവർത്തിച്ചിട്ടുള്ള ഷിബു കളക്ടർ പദവിയിൽ ആദ്യമായാണ്. 2015 – ലെ ഐ.എ.എസ്. ബാച്ചിലാണ് തിരുവനന്തപുരം കരമന സ്വദേശിയായ ഇദ്ദേഹത്തിന്‍റെ സിവിൽ സർവീസ് കരിയറിന്‍റെ തുടക്കം. അതിനുമുൻപ്‌ ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിലൂടെ കേരള സർവീസിൽ എത്തിയിരുന്നു. ഐ.എ.എസ്. കിട്ടിയശേഷം ഹൗസിങ് ബോർഡ് സെക്രട്ടറി, കമ്മിഷണർ എന്നീ തസ്തികകളിൽ നിയമിതനായി. തുടർന്ന് ലാൻഡ് ബോർഡ് സെക്രട്ടറി, എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ, എന്നീ ചുമതലകൾ വഹിച്ചു. സാമൂഹിക സുരക്ഷാ മിഷന്‍റെ സംസ്ഥാന എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽനിന്നാണ് പത്തനംതിട്ട കളക്ടർ പദവിയിലേക്കെത്തുന്നത്. അടുത്തയാഴ്ച ചുമതലയേൽക്കും. ഖത്തറിൽ ഐ.ടി. ഉദ്യോഗസ്ഥയായ ഷക്കീലയാണ് ഭാര്യ. ഖത്തർ എയർവേസിൽ പൈലറ്റായ ദിൽഷാദ്, ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജൊഹാന എന്നിവരാണ് മക്കൾ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...