പത്തനംതിട്ട ചുട്ടുപൊള്ളുന്നു : പെരുനാട് 16 കാരന് സൂര്യാഘാതമേറ്റു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: പത്തനംതിട്ട ജില്ലയിൽ ചൂട് കടുക്കുന്നതിനിടെ പെരുനാട് ചേന്നംപാറയിൽ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. ചേന്നംപാറ കടക്കേത്ത് മാത്യു എബ്രഹാമിന്റെ മകൻ റോഷിൻ മാത്യുവിനാണ് (16) പൊള്ളലേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ വീടിന് പുറത്തിറങ്ങിയ റോഷിന് അല്പസമയത്തിനകം ശരീരത്തിന് പുറത്ത് അസഹനീയമായ നീറ്റലും വേദനയും അനുഭവപ്പെടുകയായിരുന്നു. ശരീരത്തിൽ വലിയ രീതിയിൽ ചുവന്ന് തടിച്ച പാടുകൾ കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് കുട്ടിക്ക് സൂര്യാഘാതമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. പെരുനാട് മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...