കടമ്മനിട്ട കുടിലുകുഴിയിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട: പത്തനംതിട്ട-കടമ്മനിട്ട റോഡിൽ കുടിലുകുഴി മാലിന്യം തള്ളാനുള്ള കുഴിയായി മാറി. കടമ്മനിട്ട പ്രദേശത്തിന്റെ അടിവാരഭാഗമായ കുടിലുകുഴിയിലെ ജനവാസംകുറഞ്ഞ മേഖലയിലാണ് രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്. ഈ പ്രദേശത്ത് ആൾതാമസം കുറവായതിനാൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വലിച്ചെറിയുന്നത്.

പത്തനംതിട്ട ഭാഗത്തുനിന്ന് ഇറച്ചി മാലിന്യമുൾപ്പെടെയാണ് ഇവിടെകൊണ്ടുതള്ളുന്നത്. നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിലുകുഴി-വെട്ടിപ്രം തോട്ടിലാണ് മാലിന്യമെല്ലാം പതിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ റോഡിനരികെ കക്കൂസ് മാലിന്യം തള്ളിയിരുന്നു. റോഡിലൂടെ പരന്ന് ഒഴുകിയ മാലിന്യം തോട്ടിലേക്കാണ് ഒലിച്ചിറങ്ങിയത്. നൂറു മീറ്ററോളം പരന്നൊഴുകിയ മാലിന്യത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം വഴിയാത്രക്കാരിൽ ചിലർ ഛർദിക്കുകയും ചെയ്തു.

പ്രദേശത്ത് വൈദ്യുതി വിളക്ക് ഇല്ലാത്തതിനാൽ സന്ധ്യയാകുന്നതോടെ പ്രദേശം ഇരുട്ടിലാണ്. ഇതുമുതലെടുത്താണ് ആളുകൾ മാലിന്യംകൊണ്ടുതള്ളുന്നത്. സ്ഥലത്ത് നിരീക്ഷണക്യാമറയും വൈദ്യുതി വിളക്കും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് നാളുകളായിട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മാലിന്യംതള്ളൽ വർധിച്ചതോടെ ഈ  പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂട്ടമായി പുറത്തിറങ്ങുന്ന തെരുവുനായ്ക്കളെ കാരണം കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് ബുദ്ധിമുട്ടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...