ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്. ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടിയതിനെ തുടർന്നുണ്ടായ സംഭവപരമ്പരകളുടെ അനന്തര ഫലമായാണ് ഈ അവസ്ഥ സംജാതമായിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലായിലാണ് ഡയറക്ടറുടെ കാലാവധി ഈസ്റ്റിറ്റ്യൂട്ട് ഭരണസമിതി നീട്ടിക്കൊടുത്തത്. കേന്ദ്രത്തിന്റെ അനുമതി കൂടാതെയുള്ള ഈ തീരുമാനത്തിന്, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് സമർത്ഥിച്ച് ഡയറക്ടർ തൽസ്ഥാനത്ത് തുടരുകയായിരുന്നു. അന്യായമായ ഈ തീരുമാനത്തിനെതിരെ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൂരിപക്ഷം വരുന്ന, മുപ്പത്തഞ്ചോളം ഡോക്ടർമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയിരുന്നു.

വിശദമായ വിശകലനങ്ങൾക്കു ശേഷം ട്രിബ്യൂണൽ ഈ ഹർജിയിൽ കഴിഞ്ഞ ദിവസം (06.11.2020) വിധി പുറപ്പെടുവിക്കുകയുണ്ടായി. ഡയറക്ടറുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെ തീരുമാനം മുൻകാലപ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു, വിധി.

എന്നിരുന്നാലും, നിയമവ്യവസ്ഥിതികളെ കാറ്റിൽ പറത്തിക്കൊണ്ട്, ഡയറക്ടർ സ്ഥാനമൊഴിയാതെ, അവധിയിൽ പ്രവേശിച്ചതോടെ ശ്രീചിത്രയ്ക്ക് ഔദ്യോഗികമായി ഡയറക്ടർ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. ഇത്തരം അവസരങ്ങളിൽ, മെഡിക്കൽ വകുപ്പിലെ ഏറ്റവും സീനിയറായ ഡോക്ടറെ താൽക്കാലിക ഡയറക്ടറായി നിയമിക്കുക എന്നതാണ് ശ്രീചിത്രയുടെ നിയമാവലി നിർദ്ദേശിക്കുന്നത്. ദേശീയതലത്തിൽ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ ഡോ. ജയകുമാർ ആണ് തൽസ്ഥാനത്തേക്ക് താൽക്കാലികമായി നിയമിതനാകേണ്ടതെങ്കിലും, ചില സ്ഥാപിതതാൽപ്പര്യങ്ങൾ മൂലം ഇതു വരെ അദ്ദേഹത്തെ തൽസ്ഥാനത്തേക്ക് നിയമിച്ചിട്ടില്ല.

ശ്രീചിത്രയിൽ അടുത്ത അധ്യയന വർഷത്തിലേക്ക് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷകൾക്കും ഈ വർഷത്തെ ബിരുദാനന്തര ബിരുദ പരീക്ഷകൾക്കും ഡയറക്ടറുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരിക്കെ, ഈ ഭരണസ്തംഭനം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ, ആശങ്കയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരും വിദ്യാർത്ഥികളും. കേന്ദ്രസർക്കാർ അടിയന്തിര നടപടികളിലൂടെ പുതിയ ഡയറക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തികളും രോഗികളും ശ്രീ ചിത്രയിലെ വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...