കണമല ഫയർഫോഴ്സ് വാഹനാപകടം ; ബ്രേക്ക് നഷ്ടപ്പെട്ടത് മൂലം

For full experience, Download our mobile application:
Get it on Google Play

കണമല: പത്തനംതിട്ട കണമല-തുലാപ്പള്ളി ആലപ്പാട്ട് കവലയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വനംവകുപ്പിന്റെ ആവശ്യപ്രകാരം മരം മുറിക്കുന്നതിനായി പോയി മടങ്ങിവരുന്നതിനിടെ ആലപ്പാട്ട് കവലയിൽ വെച്ച് വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ഫയർഫോഴ്സ് വാഹനം റോഡിലുണ്ടായിരുന്ന മറ്റ് ആറ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ അഗ്നിശമന സേനയുടെ തിരുവല്ല യൂണിറ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത്ത് (35) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വലിയ കൊടുംവളവുകളും തുടർച്ചയായ ഇറക്കവുമുള്ള കണമല പാതയിൽ മുൻപും നിരവധി വലിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെക്കുറിച്ച് പമ്പ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...