കൊടുമണ്‍ : മാതാപിതാക്കൾ ഉപേക്ഷിച്ച മൂന്നു പെൺകുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി കൊടുമൺ ജനമൈത്രി പോലീസ്. ഈ പെൺകുഞ്ഞുങ്ങളെ പ്രായമായ വല്യമ്മയായിരുന്നു നോക്കിയിരുന്നത് . ശാരീരികവും സാമ്പത്തികവുമായ അവശതകളും ബുദ്ധിമുട്ടുകളും കാരണം കുട്ടികളെ സംരക്ഷിക്കുന്നതിന് വല്യമ്മയ്ക്ക് പ്രയാസമാണെന്ന് സാമൂഹ്യപ്രവർത്തകൻ ശ്രീജിത്ത് ഭാനുദേവ്, വാർഡ് മെമ്പർ എ.ജി ശ്രീകുമാർ എന്നിവർ നൽകിയ വിവരം അനുസരിച്ച് കൊടുമൺ എസ് എച്ച് ഒ അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥർ മൂന്ന് പെൺകുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു .
ഇവർക്ക് കൊടുമണ്ണിലെ വ്യാപാരിയായ ദീപക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചു . തുടർന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണായ ദീപയുടെ നിർദ്ദേശപ്രകാരം കുട്ടികളെ ഏഴംകുളം ജീവമാതാ കാരുണ്യ ഭവനത്തിൽ തുടർന്നുള്ള സംരക്ഷണത്തിനായി ഏൽപ്പിച്ചു. കൊടുമൺ എസ് എച്ച് ഒ അശോക് കുമാർ , എസ്. ഐ .അനൂപ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ് , ശ്രീകാന്ത്, സാമൂഹ്യ പ്രവർത്തകനായ ശ്രീജിത്ത് ഭാനുദേവ്, വാർഡ് മെമ്പർ എ ജി ശ്രീകുമാർ എന്നിവർ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേത്രുത്വം നല്‍കി.