കോന്നി താലൂക്ക് ആശുപത്രിയില്‍ നിന്ന് പി പി ഇ കിറ്റ് കടത്തുന്നു ; കണക്കിനെ ചൊല്ലി ആംബുലന്‍സ് ജീവനക്കാര്‍ തമ്മില്‍ അടിപിടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് ഡ്രൈവർമാർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന പി പി ഇ കിറ്റ് കടത്തികൊണ്ടുപോകുവാൻ ശ്രമിച്ച സംഭവം സംഘർഷത്തിൽ കലാശിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കോന്നിയിലെ സ്വകാര്യ ആംബുലൻസിലെ ജീവനക്കാരും കുമ്പഴയിലെ സ്വകാര്യ ആംബുലൻസ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കുമ്പഴയിലെ സ്വകാര്യ ആംബുലൻസാണ് കോന്നി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഈ ആംബുലൻസ് ഡ്രൈവർ കോന്നി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പി പി കിറ്റുകൾ കോന്നിയിലെ സ്വകാര്യ ആംബുലൻസുകള്‍ക്ക്  വിൽക്കുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ്  കോന്നി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിനിടയാക്കിയത്.

തുടർന്ന് കോന്നിയിലെ സ്വകാര്യ ആംബുലൻസ് ജീവനക്കാർ സഞ്ചരിച്ച കാർ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിന് സമീപം മരത്തിലിടിച്ച് അപകടമുണ്ടായി. കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന ആംബുലൻസ്  സ്വകാര്യ യാത്രകൾ പോകരുതെന്ന ചട്ടം നിലനിൽക്കെ രാത്രികാലങ്ങളിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ പോകുന്നതായും ആരോപണമുണ്ട്. എന്നാൽ സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...