കോഴഞ്ചേരിയിൽ ഒറ്റക്ക്​ മത്സരിക്കാന്‍​ സി.പി.ഐ ; പ്രതിഷേധവുമായി ഘടക കക്ഷികള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിൽ സി.പിഎമ്മുമായി പിണങ്ങിയ സി.പി.ഐ ഒറ്റക്ക്​ മത്സരിക്കാൻ നീക്കം. ജില്ലതലത്തിൽവരെ നടന്ന തർക്കപരിഹാര ശ്രമങ്ങളെല്ലാം പാളിയതോടെയാണ്​ സി.പി.ഐ കടുത്ത തീരുമാനത്തിലേക്ക്​ നീങ്ങിയത്​. സീറ്റ് വിഭജനത്തിലുണ്ടായ തർക്കം പരിഹരിക്കാനാകാതെ വന്നതോടെയാണ് ഒറ്റയാൾ പോരാട്ടത്തിന്​ ഇറങ്ങിയിരിക്കുന്നത്​. ജില്ലതല നേതാക്കൾ പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും പ്രാദേശിക നേതാക്കൾ വഴങ്ങാതിരുന്നതാണ് ഒരേ മുന്നണിയിലെ പാർട്ടികൾ തമ്മിൽ മത്സരത്തിനു വഴിയൊരുങ്ങിയത്.

മുന്നണിയിലെ രണ്ടാം കക്ഷിയായ തങ്ങൾക്ക്​ വിജയസാധ്യത കുറഞ്ഞ സീറ്റുകൾ നൽകിയതും നാല് സീറ്റെന്ന ആവശ്യം സി.പി.എം നേതൃത്വം നിരാകരിച്ചതുമാണ് സി.പി.ഐയെ ചൊടിപ്പിച്ചത്​. ആകെ 13 വാർഡുള്ള പഞ്ചായത്തിൽ സി.പി.എം -അഞ്ച്, സി.പി.ഐ -മൂന്ന് കേരള കോൺഗ്രസ് -രണ്ട്, എൻ.സി.പി, സി.പി.ഐ (എം.എൽ റെഡ് ഫ്ലാഗ്), ജനതാദൾ തുടങ്ങിയ പാർട്ടികൾക്ക്​ ഓരോ സീറ്റുകളുമാണ് നിശ്ചയിച്ചിരുന്നത്. സീറ്റ് വിഭജനത്തിൽ തൃപ്തരാകാത്ത സി.പി.ഐ ഒരു സീറ്റുകൂടി ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക്​ കാരണമായതെന്നാണ് സി.പി.എം നൽകുന്ന വിശദീകരണം. സംസ്ഥാന കമ്മിറ്റിയുടെ അനുമതി വാങ്ങിയാണ് തങ്ങൾ ഒറ്റക്ക് മത്സരിക്കുന്നതെന്ന് സി.പി.ഐ നേതാക്കൾ പറയുന്നുണ്ടെങ്കിലും എൽ.ഡി.എഫ് നേതൃത്വത്തിനു പരാതി നൽകാനാണ് മറ്റ് ഘടക കക്ഷികളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...