മൈക്രോ പ്ലാന്‍ തയ്യാറാക്കി പത്തനംതിട്ട കുടുംബശ്രീ മിഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന റാന്നി- പെരുനാട്, സീതത്തോട്, കോന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തണ്ണിത്തോട്, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ മലൈപണ്ടാരം കുടുംബങ്ങളുടെയും സമഗ്രമായ മൈക്രോപ്ലാന്‍ കുടുംബശ്രീ മിഷന്‍ രൂപീകരിക്കുന്നു. മൈക്രേപ്ലാനിന്റെ വിശദമായ വിവരശേഖരണം കുടുംബശ്രീ മിഷന്‍ പൂര്‍ത്തീകരിക്കും. നാലു പഞ്ചായത്തുകളിലായി വനത്തില്‍ കഴിയുന്നവരും അല്ലാത്തവരും എന്നിങ്ങനെ തരംതിരിച്ച് 220 കുടുംബങ്ങളെയാണ് സര്‍വേ ചെയ്തത്. പത്തനംതിട്ട കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 20 അംഗ ടീമാണ് ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവര ക്രോഡീകരണ ശില്‍പശാല നടത്തും.

ഭൂമി ശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ വികസന പ്രക്രിയയില്‍ നിന്നും ഒഴിവായി പോയവരും വികസനത്തിന്റെ ഗുണഫലങ്ങള്‍ വേണ്ടത്ര എത്തിച്ചേരാത്ത പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുമായ പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ സമഗ്രവികസനം സമയബന്ധിതമായി നടപ്പാക്കുന്നതിനായി പൊതുപദ്ധതികള്‍ക്കൊപ്പം പ്രാദേശികവും സാമൂഹികവും വ്യക്തിപരവുമായ വികസന വിടവുകള്‍ പ്രത്യേകമായി പരിഗണിച്ചുകൊണ്ടുള്ള പദ്ധതി രേഖയാണ് മൈക്രോപ്ലാന്‍.മൈക്രോപ്ലാനിലൂടെ ഓരോ കുടുംബത്തിന്റെയും അടിസ്ഥാനസൗകര്യ ഉപജീവന വിടവുകള്‍ കണ്ടെത്തുന്നതിനും വ്യക്തിഗതമായ ഇടപെടലുകള്‍ നടത്തുന്നതിനും സഹായകമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...