പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ പുത്തൻ ആശയങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പ്രചാരണം നവമാധ്യമങ്ങൾ വഴി നടത്തുന്നതിന് ചിത്രീകരണങ്ങളും ആരംഭിച്ചു.
നിലവിലെ ജനപ്രതിനിധികൾ തങ്ങളുടെ വാർഡുകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, ഇടപെടലുകൾ, നേട്ടങ്ങൾ, പുതുമുഖ സ്ഥാനാർഥികൾ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങൾ, കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന അഭിമുഖ പരിപാടികൾ, ഹ്രസ്വചിത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, പാട്ടുകളും പറച്ചിലുകൾ എന്നിവയൊക്കെയുള്ളതാണ് വീഡിയോ ചിത്രങ്ങൾ, ഡിജിറ്റൽ പോസ്റ്ററുകൾ എന്നിവ. സമൂഹമാധ്യമങ്ങളിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്.