പത്തനംതിട്ടയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 131 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (പറക്കോട്, ആനന്ദപ്പളളി, അടൂര്‍) 4
2 പന്തളം (പൂഴിക്കാട്, കടയ്ക്കാട്, പന്തളം) 4
3 പത്തനംതിട്ട (വെട്ടൂര്‍, പേട്ട, തൈക്കാവ്, ചുരുളിക്കോട്, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട) 15
4 തിരുവല്ല (ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം, മൂത്തൂര്‍) 12
5 അരുവാപുലം (നെല്ലിയ്ക്കാപാറ, കൊക്കാത്തോട്) 2
6 ചെറുകോല്‍ 1
7 ചിറ്റാര്‍ 1
8 ഏറത്ത് (ചൂരക്കോട്) 2
9 ഏനാദിമംഗലം (മാരൂര്‍, മങ്ങാട്) 2
10 ഇരവിപേരൂര്‍ (ഓതറ, ഈസ്റ്റ് ഓതറ) 2
11 ഏഴംകുളം (ഏനാത്ത്) 6
12 കടമ്പനാട് (മണ്ണടി, കടമ്പനാട്) 9
13 കലഞ്ഞൂര്‍ (കൂടല്‍, പാടം) 3
14 കല്ലൂപ്പാറ 1
15 കവിയൂര്‍ (കവിയൂര്‍) 11
16 കൊടുമണ്‍ (കൊടുമണ്‍, ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്) 3
17 കോയിപ്രം 1
18 കോന്നി 1
19 കൊറ്റനാട് 1
20 കോഴഞ്ചേരി (കീഴുകര, കോഴഞ്ചേരി, മാരാമണ്‍, തെക്കേമല) 12
21 കുറ്റൂര്‍ (തെങ്ങേലി, കുറ്റൂര്‍) 2
22 മലയാലപ്പുഴ (ചീങ്കല്‍ത്തടം, വെട്ടൂര്‍, താഴം) 3
23 മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി) 4
24 മെഴുവേലി 1
25 കുളനട 1
26 നാറാണംമൂഴി 1
27 നാരങ്ങാനം (നാരങ്ങാനം, നാരങ്ങാനം നോര്‍ത്ത്) 4
28 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 3
29 നിരണം (നിരണം) 2
30 ഓമല്ലൂര്‍ (ആറ്റരികം, വാഴമുട്ടം) 2
31 പളളിക്കല്‍ (പളളിക്കല്‍) 2
32 പന്തളം-തെക്കേക്കര 1
33 പെരിങ്ങര 1
34 പ്രമാടം (പൂങ്കാവ്, പ്രമാടം) 4
35 പുറമറ്റം 1
36 റാന്നി-പഴവങ്ങാടി (കരികുളം, പഴവങ്ങാടി) 9
37 റാന്നി-പെരുനാട് 1
38 സീതത്തോട് (ആങ്ങമൂഴി) 2
39 വടശേരിക്കര (കുമ്പളാംപൊയ്ക, മണിയാര്‍) 2
40 വളളിക്കോട് 1
41 വെച്ചൂച്ചിറ (മണ്ണടിശാല, വെച്ചൂച്ചിറ) 1
42 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 17493 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13913 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 102 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 164 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15520 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1862 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1689 പേര്‍ ജില്ലയിലും 173 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 70
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 129
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 58
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 86
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 104
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 46
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 40
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 0
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 35
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 32
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 37
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 883
13 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 1635

ജില്ലയില്‍ 2795 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2113 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4151 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 151 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 109 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9059 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 108155, 645, 108800.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ചലം) 82879, 499, 83378.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 1890, 207, 2097.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3576, 35, 3611.
6 സി.ബി.നാറ്റ് പരിശോധന 218, 0, 218.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 197203, 1386, 198589.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 911 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2297 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1673 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1221 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....