മഹാരാഷ്​ട്രയില്‍ തിങ്കളാഴ്​ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്​ട്രയില്‍ തിങ്കളാഴ്​ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍. കോവിഡ്​ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുക. മാസ്​ക്​ നിര്‍ബന്ധമായിരിക്കുമെന്നും അധികൃതര്‍ ​ അറിയിച്ചു. നേരത്തെ ദീപാവലിക്ക്​ ശേഷം സംസ്ഥാനത്ത്​ ആരാധനാലയങ്ങള്‍ തുറക്കുമെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ അറിയിച്ചിരുന്നു.

കോവിഡ്​ ലോക്​ഡൗണിനെ തുടര്‍ന്നാണ്​ ​മഹാരാഷ്​ട്രയില്‍ ആരാധനാലയങ്ങള്‍ അടച്ചത്​. പിന്നീട്​ കേന്ദ്രസര്‍ക്കാര്‍ ഇളവ്​ നല്‍കിയപ്പോഴും സുരക്ഷ മുന്‍നിര്‍ത്തി ആരാധനാലയങ്ങള്‍ തുറക്കാന്‍ മഹാരാഷ്​ട്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. തീരുമാനത്തിനെതിരെ മഹാരാഷ്​ട്ര ഗവര്‍ണര്‍ ഭഗത്​സിങ്​ കോശ്യാരിയും ബി.ജെ.പിയും രംഗത്തെത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്​തിരുന്നു.

അതേസമയം, കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സ്​കൂളുകളും തുറക്കുമെന്ന്​ ഉദ്ധവ്​ താക്കറെ അറിയിച്ചിട്ടുണ്ട്​. ഒമ്പത്​ മുതല്‍12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാവും അധ്യയനം ആരംഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...