അമാന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് : ഉടമകള്‍ പണം നല്‍കുന്നില്ലെന്ന പരാതിയുമായി 22 നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പയ്യന്നൂര്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. മൊത്തം 22 നിക്ഷേപകരാണ് ഇപ്പോള്‍ അമാന്‍ ഗോള്‍ഡ് ഉടമകള്‍ പണം തിരികെ നല്‍കുന്നില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്.

ആറു പരാതികളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കി പരാതികളില്‍ പരിശോധന തുടരുകയാണ്. കണ്ടോത്തെ എ പി ശംസുദ്ദീന്‍, കാറമേലിലെ ഷംസിയ മന്‍സിലില്‍ നബീസ, തൃക്കരിപ്പൂര്‍ നടക്കാവിലെ അഞ്ചില്ലത്ത് റാബിയ എന്നിവരുടെ പരാതികളില്‍ കൂടിയാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി നൂറുദ്ദീന്‍, പെരുമ്പയിലെ കെ കുഞ്ഞാലിമ, കുഞ്ഞിമംഗലം സ്വദേശി ടി പി ഇബ്രാഹിം കുട്ടി എന്നിവരുടെ പരാതികളില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലെ പരാതികളില്‍ നിന്ന് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.

എന്നാല്‍, വൈകാതെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. അമാന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാടെ പി കെ മൊയ്തു ഹാജിക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ലാഭവിഹിതം നല്കാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരില്‍ നിന്ന് ജ്വല്ലറി പണവും സ്വര്‍ണവും സ്വീകരിച്ചത്. ആദ്യ ഘട്ടങ്ങളില്‍ ചിലര്‍ക്ക് ലാഭവിഹിതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അത് മുടങ്ങി. 2019ല്‍ ജ്വല്ലറി അടച്ചു പൂട്ടിയതോടു കൂടിയാണ് നിക്ഷേപകരില്‍ നിന്ന് പരാതി ഉയര്‍ന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിക്ഷേപ- സാമ്പത്തിക അവബോധം വളർത്താൻ എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിൻ്റെ നാരി നിവേശ് യാത്ര കൊച്ചിയിൽ

0
കൊച്ചി: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു; വിചാരണ നാളെ പ്രത്യേക കോടതിയിൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...