മഹാരാഷ്ട്രയില്‍ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു ; അഞ്ച്പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്.

പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, തൃശൂർ സ്വദേശികളാണ് മരിച്ചത് എന്നറിയുന്നു. മുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാഷിയിലെ താമസക്കാരായ തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ്​ മരിച്ചത്.

നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ്​ പരിക്കേറ്റത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...