മല്ലപ്പള്ളി : വായ്പ്പൂരും പരിസരപ്രദേശങ്ങളിലും ലഹരിവ്യാപാരം വ്യാപകമാകുന്നു. അനധികൃത മദ്യക്കച്ചവടവും കഞ്ചാവു കച്ചവടവും പൊടിപൊടിക്കുകയാണ്, വാറ്റും ഇവിടെ സുലഭമാണ്. മണിമലയാറിന്റെ തീരം, ബസ് സ്റ്റാൻഡ്, ഊട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഏത് സമയത്തും ലഹരി സാധനങ്ങൾ ലഭിക്കുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുൻപ് ശിക്ഷ അനുഭവിച്ചവരും യുവാക്കളും ഇതിന്റെ കണ്ണികളാണ്. ഫോൺ വിളിച്ച് ആവശ്യപ്പെട്ടാൽ ഇരുചക്രവാഹനത്തിൽ മദ്യം സ്ഥലത്തെത്തിക്കുന്നതാണ് പതിവ്. കൂടാതെ കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിലും വ്യാജ മദ്യം സുലഭമാണ്. കഴിഞ്ഞിടെ എക്സൈസ് റെയ്ഡ് നടത്തി പിടിയ്ക്കപ്പെട്ടവരും പിഴ അടച്ച് രക്ഷപ്പെട്ടവരുമാണ് വീണ്ടും കച്ചവടം നടത്തുന്നത്. പ്രദേശങ്ങളിൽ എക്സൈസ് ജാഗ്രത പുലർത്തണമെന്ന ആവശ്യം ശക്തമാണ്.
വായ്പ്പൂരിലും പരിസര പ്രദേശങ്ങളിലും ലഹരിവ്യാപാരം വ്യാപകമാകുന്നതായി പരാതി
RECENT NEWS
Advertisment