നിവർ ചുഴലിക്കാറ്റ് ഭീഷണിയിൽ തമിഴ്‌നാട് ; കൽപാക്കത്ത് അതീവ ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാടും പുതുശേരിയും നിവർ ചുഴലിക്കാറ്റ് ഭീഷണിയിൽ. നാളെ ഉച്ചയോടുകൂടി നിവർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്നാണ് കരുതുന്നത്. കൽപാക്കത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ കനത്ത മഴ തുടരുകയാണ്. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളോടും അടിയന്തിരമായി തിരിച്ചെത്താൻ നിർദേശം നൽകി. വടക്കൻ തമിഴ്‌നാട്ടിലെ കടലോര ജില്ലകളിൽ താത്ക്കാലിക ഷെൽട്ടറുകൾ തുറന്നു. കൽപാക്കത്ത് സുരക്ഷയുടെ ഭാഗമായി തീരദേശവാസികളെ ഒഴിപ്പിച്ചു.

ശ്രീലങ്കയ്ക്ക് വടക്കു കിഴക്കായി ഞായറാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ചെന്നൈയിൽ നിന്ന് 630 കിലോമീറ്റർ അകലെയാണുള്ളത്. നാളെ ഉച്ചയോടെ കൽപാക്കത്തിനും കേളമ്പാക്കത്തിനും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിവറിന്റെ വരവറിയിച്ച് ജാഫ്‌ന ഉൾപ്പെടുന്ന വടക്കൻ ശ്രീലങ്കയിൽ ഇന്നലെ മുതൽ മഴ തുടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...