വായ്പ്പൂരിലും പരിസര പ്രദേശങ്ങളിലും ലഹരിവ്യാപാരം വ്യാപകമാകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വായ്പ്പൂരും പരിസരപ്രദേശങ്ങളിലും ലഹരിവ്യാപാരം വ്യാപകമാകുന്നു. അനധികൃത മദ്യക്കച്ചവടവും കഞ്ചാവു കച്ചവടവും പൊടിപൊടിക്കുകയാണ്, വാറ്റും ഇവിടെ സുലഭമാണ്. മണിമലയാറിന്റെ തീരം, ബസ് സ്റ്റാൻഡ്, ഊട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഏത് സമയത്തും ലഹരി സാധനങ്ങൾ ലഭിക്കുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുൻപ് ശിക്ഷ അനുഭവിച്ചവരും യുവാക്കളും ഇതിന്റെ  കണ്ണികളാണ്. ഫോൺ വിളിച്ച് ആവശ്യപ്പെട്ടാൽ ഇരുചക്രവാഹനത്തിൽ മദ്യം സ്ഥലത്തെത്തിക്കുന്നതാണ് പതിവ്. കൂടാതെ കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിലും വ്യാജ മദ്യം സുലഭമാണ്. കഴിഞ്ഞിടെ എക്സൈസ് റെയ്ഡ് നടത്തി പിടിയ്ക്കപ്പെട്ടവരും പിഴ അടച്ച് രക്ഷപ്പെട്ടവരുമാണ് വീണ്ടും കച്ചവടം നടത്തുന്നത്. പ്രദേശങ്ങളിൽ എക്സൈസ് ജാഗ്രത പുലർത്തണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...