റാന്നി : കനത്ത മഴയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത സംഭവം വാര്‍ത്ത ആയതിന് പിന്നാലെ അധികൃതര്‍ പരിശോധനക്കെത്തി. വടശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞി ഒന്നാം വാർഡിലാണ് മഴയില്‍ റോഡ് നിര്‍മ്മാണം നടത്തിയതിന് പിന്നാലെ കോണ്‍ക്രീറ്റ് ഒലിച്ചു പോയത്.
സംഭവം വിവാദമായതോടെ കരാറുകാരന്‍ പുനരുദ്ധാരണം നടത്തി തടിതപ്പിയിരുന്നു. പത്തനംതിട്ട മീഡിയ ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സെക്രട്ടറിയും എഞ്ചിനീയറും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചത്. റോഡിന്‍റെ അപാകതകള്‍ വിലയിരുത്തിയാണ് സംഘം മടങ്ങിയത്.
കനത്ത മഴയിൽ കോൺക്രീറ്റ് ചെയ്ത റോഡിന്‍റെ ഉപരിതലം മുഴുവന്‍ ഒലിച്ചുപോയിരുന്നു. ചെറുകുളഞ്ഞി പള്ളിപടി പഞ്ചായത്ത് റോഡിൻ്റെ കോൺക്രീറ്റിലാണ് പരാതി ഉയർന്നത്. രണ്ടു റോഡുകളില്‍ ഒന്ന് കോൺക്രീറ്റും, മറ്റൊന്ന് റീകോൺക്രീറ്റുമായാണ് കരാർ ചെയ്തിരുന്നത്. ഇതിൽ പുതിയ കോൺക്രീറ്റ് രാവിലെ ചെയ്ത് തീർന്നിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം, റോഡ് പൊളിഞ്ഞ ഭാഗം റീകോൺക്രീറ്റ് ചെയ്ത് പടുത മൂടിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് പടുതക്കുള്ളിലൂടെ വെള്ളം ഇറങ്ങി കോൺക്രീറ്റിൻ്റെ ഉപരിതല ഭാഗം ഒലിച്ചുപോകുകയായിരുന്നു.
സംഭവം പരാതിയായതോടെ കരാറുകാരൻ തകരാറിലായ ഭാഗം വീണ്ടും പുനരുദ്ധരിക്കുകയായിരുന്നു. കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് അനുവദിച്ച 1.75 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിര്‍ദേശമുള്ളതിനാലാണ് തിടുക്കത്തിൽ ചെയ്തു തീർത്തതെന്നാണ് കരാറുകാരന്റെ വാദം