കനത്ത മഴയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത സംഭവം ; വാർത്ത വന്നതിന് പുറകെ അധികൃതര്‍ പരിശോധനയ്‌ക്കെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത സംഭവം വാര്‍ത്ത ആയതിന് പിന്നാലെ അധികൃതര്‍ പരിശോധനക്കെത്തി. വടശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞി ഒന്നാം വാർഡിലാണ് മഴയില്‍ റോഡ് നിര്‍മ്മാണം നടത്തിയതിന് പിന്നാലെ കോണ്‍ക്രീറ്റ് ഒലിച്ചു പോയത്.

സംഭവം വിവാദമായതോടെ കരാറുകാരന്‍ പുനരുദ്ധാരണം നടത്തി തടിതപ്പിയിരുന്നു. പത്തനംതിട്ട മീഡിയ ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സെക്രട്ടറിയും എഞ്ചിനീയറും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചത്. റോഡിന്‍റെ അപാകതകള്‍ വിലയിരുത്തിയാണ് സംഘം മടങ്ങിയത്.

കനത്ത മഴയിൽ കോൺക്രീറ്റ് ചെയ്ത റോഡിന്‍റെ ഉപരിതലം മുഴുവന്‍ ഒലിച്ചുപോയിരുന്നു. ചെറുകുളഞ്ഞി പള്ളിപടി പഞ്ചായത്ത് റോഡിൻ്റെ കോൺക്രീറ്റിലാണ് പരാതി ഉയർന്നത്. രണ്ടു റോഡുകളില്‍ ഒന്ന് കോൺക്രീറ്റും, മറ്റൊന്ന് റീകോൺക്രീറ്റുമായാണ് കരാർ ചെയ്തിരുന്നത്. ഇതിൽ പുതിയ കോൺക്രീറ്റ് രാവിലെ ചെയ്ത് തീർന്നിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം, റോഡ് പൊളിഞ്ഞ ഭാഗം റീകോൺക്രീറ്റ് ചെയ്ത് പടുത മൂടിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് പടുതക്കുള്ളിലൂടെ വെള്ളം ഇറങ്ങി കോൺക്രീറ്റിൻ്റെ ഉപരിതല ഭാഗം ഒലിച്ചുപോകുകയായിരുന്നു.

സംഭവം പരാതിയായതോടെ കരാറുകാരൻ തകരാറിലായ ഭാഗം വീണ്ടും പുനരുദ്ധരിക്കുകയായിരുന്നു. കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് അനുവദിച്ച 1.75 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിര്‍ദേശമുള്ളതിനാലാണ് തിടുക്കത്തിൽ ചെയ്തു തീർത്തതെന്നാണ് കരാറുകാരന്റെ വാദം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....