തെരഞ്ഞെടുപ്പിന് മുന്‍പേ പോസ്റ്ററില്‍ ക്ലിക്കായി ബിജെപി സ്ഥാനാര്‍ത്ഥി വിഷ്ണു രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ  പ്രമുഖ മുന്നണികൾ എല്ലാം തന്നെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മുന്നണികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്ഥാനാര്‍ത്ഥികളെല്ലാവരും തന്നെ തങ്ങളുടെ തട്ടകത്തിൽ പ്രചരണത്തിൽ മുന്‍പന്തിയിലാണ്. വ്യത്യസ്തമായ പോസ്റ്ററുകളുമായാണ്  ഓരോ സ്ഥാനാര്‍ത്ഥികളും കളം നിറയുന്നത്. ജോലിയും ജീവിത സാഹചര്യങ്ങളും എടുത്തു കാണിക്കുന്ന പോസ്റ്ററുകൾ വാർത്താ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. കൊറോണയും ഇലക്ഷനും ഒരുമിച്ചു വന്ന സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിൽ  കേരളത്തിലെ ഏറ്റവും വ്യത്യസ്തമായ ഇലക്ഷൻ പോസ്റ്ററുമായി രംഗം കൊഴുപ്പിക്കുകയാണ് മെഴുവേലി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ എൻ ഡി എ സ്ഥാനാർത്ഥിയായ വിഷ്ണു രാജ്.

വോട്ടര്‍മാര്‍ക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ മുഖവും ചിഹ്നവും പരിചിതമാക്കുക എന്നതാണ് പൊതുവേ പോസ്റ്ററുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെയാണ് വിഷ്ണു വ്യത്യസ്തനാകുന്നത്. പോസ്റ്ററിലുള്ള വ്യത്യസ്തതയാണ് വിഷ്ണു രാജിനെ ഇപ്പോൾ  ശ്രദ്ധേയനാക്കുന്നത്. പോസ്റ്ററില്‍ പോലും മാസ്കുമണിഞ്ഞാണ് വിഷ്ണു ശ്രദ്ധേയനാകുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വിഷ്ണുവിനെ വാര്‍ഡിലെ വോട്ടര്‍മാര്‍ക്കെല്ലാം പരിചിതമാണ്.

അതിനാല്‍, പോസ്റ്ററില്‍ കുറച്ച്‌ വ്യത്യസ്തനാകാം എന്ന ചിന്തയാണ് തന്നെ കൊണ്ട് ഇത്തരമൊരു രീതി പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിഷ്ണു പറയുന്നു. എന്തായാലും പോസ്റ്റർ സാമുഹിക മാധ്യമങ്ങളിലടക്കം ക്ലിക്കായി. അതിനാൽ വാർഡിലും ക്ലിക്കാകുമെന്ന പ്രതീക്ഷയാണ് വിഷ്ണു രാജിനുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...