അമ്മ കോഴഞ്ചേരിയില്‍ അങ്കം കുറിക്കുമ്പോള്‍ താമര വിരിയിക്കാന്‍ മകള്‍ മൈലപ്രയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :തദ്ദേശ  ഭരണസ്ഥാപനങ്ങളിലേക്കുള്ള വിവിധ മുന്നണികളുടെ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നേറുകയാണ്. ബന്ധുക്കൾ തമ്മിൽ എതിർ ചേരിയിൽ നിന്നുള്ള മത്സരങ്ങളും രക്തബന്ധമുള്ളവർ തമ്മിൽ ഒരേ മുന്നണിയിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന കാഴ്ചകൾക്കുമാണ് പത്തനംതിട്ട ജില്ല സാക്ഷ്യം വഹിക്കുന്നത്. ജില്ലയിൽ എൻ ഡി എ സ്ഥാനാർത്ഥികളായി വ്യത്യസ്ത വാർഡുകളിൽ മത്സരിക്കുകയാണ്  ഒരമ്മയും മകളും.

കോഴഞ്ചേരി പഞ്ചായത്തിൽ എട്ടാം വാർഡായ ചേക്കുളം വാർഡിൽ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് അമ്മ ശ്യാമള രാജൻ മത്സരിക്കുന്നത്. മകളായ സന്ധ്യ രാജനാകട്ടെ മൈലപ്ര ഗ്രാമപഞ്ചായത്തിലെ  നാലാം വാർഡായ മണ്ണാരക്കുളഞ്ഞിയിൽ നിന്ന് താമര  ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. കേന്ദ്ര സർക്കാരിന്റെ  ജനക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. അതിനാൽ അട്ടിമറി വിജയമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...