വയനാടിന് കൈത്താങ്ങാകാൻ പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളം സമാനതകളില്ലാത്ത ദുരന്തമുഖത്ത് നിൽക്കുമ്പോൾ വയനാടിന് കൈത്താങ്ങാകാൻ നഗരസഭ രംഗത്ത്. ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി അവശ്യ വസ്തുക്കൾ ശേഖരിക്കാൻ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. സന്നദ്ധ പ്രവർത്തകരും സംഘടനകളും ദുരിതാശ്വാസ സാമഗ്രികളുമായി വയനാട്ടിലേക്ക് എത്തുന്നത് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതിനാൽ അത് ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശാനുസരണം ജില്ലാ കേന്ദ്രത്തിൽ പൊതു ശേഖരണ കേന്ദ്രം ഒരുക്കാനും യോഗം തീരുമാനിച്ചു. ഇതിനായി പത്തനംതിട്ട ടൗൺ ഹാളിൽ കളക്ഷൻ സെൻ്റർ തുറന്നു സാധനങ്ങൾ ശേഖരിക്കാനാരംഭിച്ചു. ഭക്ഷണസാധനങ്ങൾ (പാക്ക് ചെയ്തത് ), കുപ്പിവെള്ളം, പുതിയ വസ്ത്രങ്ങൾ, സ്വെറ്ററുകൾ, കമ്പിളി, ബെഡ് ഷീറ്റുകൾ, സാനിട്ടറി നാപ്കിൻസ്, മരുന്നുകൾ തുടങ്ങിയ സാധനങ്ങൾ നൽകണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ, മത സാമുദായിക – സംഘടനകൾ, മാധ്യമപ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, റസിഡൻ്റ്സ് അസ്സോസിയേഷനുകൾ തുടങ്ങിയവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...

ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ : കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന്...

0
കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...