പത്തനംതിട്ട നഗരസഭ ഉപതെരഞ്ഞെടുപ്പ് ; എൽഡിഎഫ്‌ സ്ഥാനാർഥി ബിജിമോൾ നാമനിർദേശ പത്രിക സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ 15-ാം വാർഡിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ബിജിമോൾ നാമനിർദേശ പത്രിക നൽകി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്ര സ്ഥാനാർഥിയായാണ് ബിജിമോൾ ജനവിധി തേടുന്നത്. വരണാധികാരി ജില്ലാ മണ്ണ്‌ സംരക്ഷണ ഓഫീസർ എം ജെ പ്രശാന്തിനാണ്‌ പത്രിക നൽകിയത്‌. ബിജിമോൾ കഴിഞ്ഞ ഭരണസമിതിയിൽ 16-ാം വാർഡിനെ പ്രതിനിധീകരിച്ച്‌ കൗൺസിലറായിരുന്നു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായും പ്രവർത്തിച്ചു. നിലവിൽ കുമ്പഴ സർവീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതിയംഗമാണ്‌. എൽഡിഎഫ്‌ പ്രവർത്തകരോടൊപ്പം സെൻട്രൽ ജങ്‌ഷനിൽനിന്ന്‌ പ്രകടനമായെത്തിയാണ്‌ ബിജിമോൾ പത്രിക നൽകിയത്‌. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, എൽഡിഎഫ്‌ പാർലമെന്ററി പാർട്ടി നേതാവ് പി കെ അനീഷ്‌, സിപിഐ എം ഏരിയ സെക്രട്ടറി എം വി സഞ്‌ജു, കേരള കോൺഗ്രസ്‌ (എം) ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി കെ ജേക്കബ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിലവിലെ ഭരണസമിതിയിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായ ജെറി അലക്‌സിന്റെ ഭാര്യയാണ്‌ ബിജിമോൾ. സ്വതന്ത്രയായി മത്സരിച്ച്‌ വിജയിച്ച്‌ എൽഡിഎഫിന്‌ പിന്തുണ നൽകിയ കൗൺസിലർ ഇന്ദിരാമണിയമ്മ മരിച്ചതിനെ തുടർന്നാണ്‌ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 24നാണ്‌ തെരഞ്ഞെടുപ്പ്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...