പത്തനംതിട്ട : നഗരസഭ കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തിൽ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തിക്കൊണ്ട് 32 വാർഡുകളിലായി ഓക്സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ മോനി വർഗീസ് അധ്യക്ഷത വഹിച്ചു.
ഓക്സിലറി ഗ്രൂപ്പിന്റെ വിശദീകരണം ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ അവതരിപ്പിച്ചു. എൽഡിഎഫ് പാർലമെന്റ് പാർട്ടി ലീഡർ പി.കെ അനീഷ്, പ്രതിപക്ഷ ലീഡർ ജാസിംകുട്ടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് വിവിധ വാർഡ് കൗൺസിലർ സി.കെ അർജ്ജുനൻ, വിമല ശിവൻ, അഷ്റഫ്, മെമ്പർ സെക്രട്ടറി അനിത ഇ.ബി, എന്‍.യു.എല്‍.എം സിറ്റിമാനേജർ സുനിത, മൾട്ടിടാസ്ക് പേഴ്സൺ അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.