കോഴിക്കോട് വൃദ്ധ സദനത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിയെ തിരിച്ചറിഞ്ഞു : ബന്ധുക്കൾ നാളെയെത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ഫാറൂഖ് കോളേജ് സ്നേഹതീരംഭവനം വൃദ്ധ സദനത്തിൽ വെച്ച് മരണപ്പെട്ട സുരേന്ദ്ര പണിക്കർ എന്നയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് ചിറ്റാര്‍ കൊച്ചുകോയിക്കല്‍ എസ്.എന്‍.ഡി.പി സ്കൂളിനു സമീപം പുന്നക്കുഴിയില്‍ വീട്ടില്‍ സുരേന്ദ്ര പണിക്കർ ആണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ കണ്ട്  അദ്ദേഹത്തിന്റെ ഭാര്യയും മക്കളും തിരിച്ചറിയുകയായിരുന്നു. ജൂലൈ നാലാം തീയതിയായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. എട്ടുവര്‍ഷം മുമ്പ് കാണാതെപോയതാണ് ഇദ്ദേഹത്തെ. സ്നേഹതീരംഭവനം വൃദ്ധ സദനത്തിൽ അടുത്ത നാളിലാണ് ഇദ്ദേഹം അന്തേവാസിയായത്‌. അതുകൊണ്ടുതന്നെ പത്തനംതിട്ട സ്വദേശിയാണെന്ന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.

ബന്ധുക്കളെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ മൃതദേഹം ഇത്രയും ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ രാവിലെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ കോഴിക്കോട് സ്നേഹതീരത്ത് എത്തും. നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...