Saturday, July 5, 2025 3:37 am

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; അധ്യക്ഷ സ്ഥാനം സ്വപ്നം കണ്ട് പ്രമുഖ മുന്നണികളും നേതാക്കളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള കാഹളം മുഴങ്ങിയതോടെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തുകൊണ്ടുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ് ജില്ലയിലെ പ്രമുഖ പാർട്ടികളും നേതാക്കളും.

കേരളം ഇനി ഇടത്തേക്കോ അതോ വലത്തേക്കോ എന്നതിൻ്റെ ട്രയൽ ആയിരിക്കും  ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നാണ് പൊതുവേ  വിലയിരുത്തപ്പെടുന്നത്. ജില്ലാ നേതാക്കൾ ഉൾപ്പടെയുള്ളവർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു പാർട്ടികളും  തീരുമാനം വ്യക്തമാക്കിയിട്ടില്ല.

അധ്യക്ഷസ്ഥാനം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടാകാം എന്ന തീരുമാനത്തിലാണ് നേതാക്കൾ. അടുത്ത ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഇത്തവണ ജനറലാകും എന്ന  പ്രതീക്ഷ വെച്ചു പുലർത്തുകയാണ് കോണ്‍ഗ്രസ് – സിപിഐ എം നേതാക്കൾ. ഭരണം ലഭിച്ചാൽ അധ്യക്ഷ സ്ഥാനത്തിനായി ഒരു വടം വലി തന്നെയുണ്ടാകുമെന്നാണ്  പാർട്ടി പ്രവർത്തകർ തന്നെ പറയുന്നത്.

കഴിഞ്ഞതവണ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാൽ ഇത്തവണ ജനറൽ പട്ടികയിലാകുമെന്ന പ്രതീക്ഷയിലാണ് എല്ലാ പാർട്ടികളും. എന്നാൽ പത്തനംതിട്ടയിൽ ഇതേവരെ അധ്യക്ഷ പദവി പട്ടികജാതി സംവരണമായിട്ടില്ലല്ലോ എന്ന ചോദ്യമാണ് പാർട്ടികളെയും നേതാക്കളെയും ഒരുപോലെ കുഴയ്ക്കുന്നത്. സംസ്ഥാനത്തെ ഏഴ് അധ്യക്ഷ പദവി വനിതാ സംവരണത്തിൽ പോകും. ഇതിൽ പത്തനംതിട്ട ഉണ്ടാകില്ല. പിന്നീടു വരുന്ന ഏഴ് അധ്യക്ഷ പദവിയിൽ ഒരെണ്ണം പട്ടികജാതി സംവരണമാകും. ഇതിൽ പത്തനംതിട്ട ഉൾപ്പെടാൻ സാധ്യതയുണ്ടോ എന്നതാണ് പ്രമുഖ പാർട്ടി നേതാക്കൾക്കിടയിലെ പ്രധാന ചർച്ചാ വിഷയം.

നിലവിൽ പത്തനംതിട്ടയിൽ അധികാരം കോൺഗ്രസ് നേടിയെടുത്തതിനാൽ വീണ്ടും അധികാരം നിലനിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതിനാൽ ഡിസിസി ജനറൽ സെക്രട്ടറിമാരും കെപിസിസി ഭാരവാഹികളുൾപ്പടെയുള്ളവർ  ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി സ്വപ്നം കണ്ടിരിക്കുകയാണ്‌. എൽഡിഎഫിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ മത്സരരംഗത്തേക്കു വരാനിടയുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. നാല് നഗരസഭകളിൽ പത്തനംതിട്ട, അടൂർ, പന്തളം എന്നിവിടങ്ങളിൽ ഇത്തവണ അധ്യക്ഷ സ്ഥാനം ജനറലാകാനാണ് സാധ്യത. തിരുവല്ല നഗരസഭാധ്യക്ഷ സ്ഥാനം വനിതാ സംവരണമായിരിക്കും. കഴിഞ്ഞതവണ സംവരണ പട്ടികയിലായിരുന്ന കോന്നി, പറക്കോട്, റാന്നി, മല്ലപ്പള്ളി, കുളനട ബ്ലോക്ക് അധ്യക്ഷ സ്ഥാനങ്ങൾ ഇത്തവണ ജനറൽ പട്ടികയിലേക്കു മാറാനിടയുണ്ട്. ഇതിൽ ഒരെണ്ണം പട്ടികജാതിക്കാർക്കായി സംവരണം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ 1995 മുതൽ 2016 വരെ  ഒരുതവണ മാത്രമാണ് യുഡിഎഫിനു ഭരണം നഷ്ടമായത്. അതിനാൽ പത്തനംതിട്ടയിലെ അധികാര ചക്രം യുഡിഎഫിന് വീണ്ടും അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഡിവിഷനുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്പിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലും അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തീരുമാനമറിയാൻ കാത്തിരിക്കുകയാണ് നേതാക്കളിൽ പലരും. അതിനാൽ നഗരസഭകളിൽ മുൻ അധ്യക്ഷർ ഉൾപ്പെടെയുള്ളവർ  ഇരുമുന്നണികൾക്കുംവേണ്ടി വോട്ടു തേടി ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...