Thursday, April 3, 2025 12:57 am

പ​രു​മ​ല പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും

For full experience, Download our mobile application:
Get it on Google Play

പ​രു​മ​ല: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 118-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. കൊ​ടി​യേ​റി​യ 26 മു​ത​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​ധാ​ന പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച് വ​രു​ന്ന​ത്. പ​ദ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്ന​തി​നാ​ൽ വി​ശ്വാ​സി​ക​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും എ​ത്തി ക​ബ​റി​ങ്ക​ലി​ൽ പ്രാ​ർ​ഥി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്നും നാ​ളെ​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്നു​ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ക സ​മാ​പ​ന സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലി​ബി​ൻ രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്ക്കാ​രം, രാ​ത്രി ഏ​ഴി​ന് പ്ര​സം​ഗം, എ​ട്ടി​ന് ശ്ലൈ​ഹീ​ക വാ​ഴ്വ്. 8.15ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ഒമ്പ​തി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, ആ​ശി​ർ​വാ​ദം.

സ​മാ​പ​ന ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും 7.30നും 8.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10.30ന് ​ശ്ലൈ​ഹീ​ക വാ​ഴ്വ്, 11ന് ​സെ​മി​നാ​ർ, 12ന് ​ഉ​ച്ച ന​മ​സ്കാ​രം, ര​ണ്ടി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ക​ബ​റി​ങ്ക​ലി​ലെ ധൂ​പ പ്രാ​ർ​ഥ​ന​യോ​ടും ആ​ശി​ർ​വാ​ദ​ത്തോ​ടും പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങും. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി ന​ട​ന്നി​രു​ന്ന ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​മ്പര​യും സ​മാ​പി​ച്ചു. തൃ​ശൂ​ർ ശ്രീ​രാ​മ​കൃ​ഷ്ണാ മ​ഠാ​ധി​പ​തി സ്വാ​മി ന​ന്ദാ​ത്മാ​ജാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡോ. റെ​ജി മാ​ത്യൂ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂരില്‍ 3.4 കോടി രൂപയുടെ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്

0
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്...

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം : ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

0
പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി...

ലൈബ്രറി ഓട്ടോമേഷന്‍ ട്രെയിനിംഗില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

0
ഐ. എച്ച്.ആര്‍ .ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍...

വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ...

0
പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച...