മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരം ; കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റഎ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി കെ. കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുകയെന്ന് മന്ത്രി ചോദിക്കുന്നു.

ആക്രമിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണത്. അതിനെ എതിർക്കുന്നവരാണ് സ്ത്രീകളും ഭൂരിഭാഗം പുരുഷന്മാരും. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്തുണ്ടാക്കും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമായില്ലെന്നും മന്ത്രി പറഞ്ഞു.

ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. സംസ്ഥാനം മുഴവൻ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ലെന്നായിരുന്നു മറ്റൊരു പരാമർശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...