പോളിങ് കുറഞ്ഞു ; ബിഹാറില്‍ എൻ.ഡി.എ സഖ്യം കടുത്ത ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

പറ്റ്ന: ബിഹാറില്‍ എൻ.ഡി.എ സഖ്യം ആശങ്കയിൽ. ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറഞ്ഞതാണ് ബി.ജെ.പിയുടെ വലിയ ആശങ്കയ്ക്ക് കാരണം. മോദിയുടെ വിദ്വേഷ പ്രസംഗവും സംസ്ഥാനത്ത് എൻ.ഡി.എക്ക് തിരിച്ചടി ഉണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അടുത്തിരിക്കെ മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിഹാറിലെ എന്‍.ഡി.എ സഖ്യകക്ഷികള്‍. പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം എതിര്‍കക്ഷികള്‍ ആയുധമാക്കിയിരിക്കുന്നത്.

ബിഹാറില്‍ ജെ.ഡി.യു മത്സരത്തിനിറങ്ങുന്ന പല മണ്ഡലങ്ങളിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. നിതീഷ് കുമാറിന്റെ മതേതര പ്രതിച്ഛായയില്‍ ലഭിച്ചിരുന്ന ഈ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്. മോദിയുടെ പരാമര്‍ശം ഇന്‍ഡ്യ സഖ്യത്തിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണത്തിന് കാരണമാകുമോ എന്നാണ് ജെ.ഡി.യുവും എല്‍.ജെ.പിയും ഭയപ്പെടുന്നത്.ഇതിന് പുറമെ ആദ്യ രണ്ടു ഘട്ടത്തിലും ബിഹാറില്‍ വോട്ടിങ് ശതമാനം കുറഞ്ഞതില്‍ ബി.ജെ.പി ഇപ്പോൾ വലിയ ആശങ്കയിലുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...