പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുകയും കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആകുകയും ചെയ്തതിനാൽ സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസുകൾ നിർത്തിവയ്ക്കാൻ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
കുമ്പഴ, കുലശേഖരപതി, പത്തനംതിട്ട, റാന്നി, കുളനട, പന്തളം, തിരുവല്ല, കോട്ടാങ്ങൽ, കല്ലൂപ്പാറ, കോന്നി എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനാൽ സുരക്ഷിതമായി ബസ് സർവീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു .