സുപ്രീംകോടതി വിധിയെ സർക്കാർ മാനിക്കുന്നു , വിശദമായി പഠിച്ച ശേഷം തുടർനടപടി : കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതി വിധിയെ സർക്കാർ അംഗീകരിക്കുന്നു. വിധിയെ മാനിക്കുക എന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്.

വിധിയുടെ വിശദരൂപം പുറത്തുവന്ന ശേഷം ഇതേക്കുറിച്ച് പഠിച്ച സർക്കാർ തുടർനടപടി സ്വീകരിക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള സർക്കാർ നിലപാട് വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി വിധി മാനിക്കുകയും നടപ്പാക്കുകയുമാണ് സർക്കാർ ചെയ്യുകയെന്നും സർക്കാർ റിവ്യൂ ഹർജി പോകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഗുരുവായൂർ ദേവസ്വം ബോർഡ് മാതൃകയിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കാൻ തയ്യാറാണെന്ന് നേരത്തെ സർക്കാർ സുപ്രീംകോടതിയിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്തിമവിധി വന്നപ്പോൾ ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോൾ ഉണ്ടായ മുൻ അനുഭവം കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...