പത്തനംതിട്ടയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം : മുഖം രക്ഷിക്കാന്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :എസ്‌എസ്‌എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍. പത്തനംതിട്ട മുട്ടത്തുകോണം എസ്‌എന്‍ഡിപി ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഇനിയുള്ള പരീക്ഷകളുടെ ചുമതലാസ്ഥാനത്ത് നിന്നുമാണ് സന്തോഷിനെ അന്വേഷണ വിധേയമായി മാറ്റിയത്. രാവിലെ പരീക്ഷ ആരംഭിച്ച ശേഷമാണ് പത്തനംതിട്ട ഡി ഇ ഒ അംഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോ എത്തിയത്. 126 പ്രധാന അധ്യാപകരുള്‍പ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ എത്തിയതോടെ അധ്യാപകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ആദ്യം നടപടികള്‍ ഉണ്ടായില്ല. സ്വന്തം സ്കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്തോഷ് സഹപ്രവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്യുന്നതിനിടെ ഗ്രൂപ്പ് മാറി പോയതാകാമെന്നാണ് വിലയിരുത്തല്‍. അതേസമയം സ്കൂളില്‍ നേരിട്ടെത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്തരവ് ലഭിച്ചതതോടെയാണ് ഡി ഇ ഒ രേണുക സ്കൂളില്‍ എത്തി അന്വേഷണം നടത്തി പരീക്ഷയുടെ ചുമതലയില്‍ നിന്നും മാറ്റിയത്.

ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍ സ്ക്രീന്‍ ഷോട്ട്  എടുത്ത്  മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച്‌ പരിശോധിച്ചാണ് നടപടിയെടുത്തത്. ഇന്നലെ രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...