Wednesday, July 2, 2025 11:42 am

പത്തനംതിട്ട ഉപജില്ലാതല വാർത്തവായന, ക്വിസ് മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യശാസ്ത്ര സബ്ജക്ട് കൗൺസിലിൻ്റെ നേതൃത്തിൽ പത്തനംതിട്ട ഉപജില്ലാതല വാർത്തവായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം നടന്നത്. ഓരോ സ്കൂളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കുട്ടി വീതമാണ് പത്രവായനയിലും ക്വിസിലും മത്സരിച്ചത്. ഉപജില്ലാതല മത്സര വിജയികൾക്ക് ജില്ലാതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലിൻ്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ചാണ് പത്രവായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ് കുമാർ റ്റി.എസ്. ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുമ എബ്രഹാം, പ്രിൻസിപ്പാൾ സാജൻ ജോർജ് തോമസ്, ഉപജില്ലാ സാമൂഹ്യശാസ്ത്ര കൺവീനർ ബിൻസു റ്റി.ഫിലിപ്പോസ്, ജോയിൻ്റ് കൺവീനർമാരായ റെജി ചാക്കോ, നിഷ ബി.ആനന്ദൻ, അധ്യാപകരായ ശ്രീരാജ് എസ്., മഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു. സാമൂഹ്യശാസ്ത്രം സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ പ്രമോദ് കുമാർ, സാമൂഹ്യശാസ്ത്രം കോന്നി ഉപജില്ല സെക്രട്ടറി എം.പി.ഷാജി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗം പത്രവായനമത്സരത്തിൽ സീതത്തോട് കെ.ആർ.പി.എം.എച്ച്.എസ്.എസിലെ പ്രറ്റി മെറിൻ സാം ഒന്നാം സ്ഥാനവും ആങ്ങമൂഴി എസ്.എ.വി. എച്ച്.എസ്.എസിലെ പൂർണ്ണിമ എസ്.നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ നികെയിറ്റ ഹാന്ന ഡെനി ഒന്നാം സ്ഥാനവും, മാർത്തോമ എച്ച്.എസ്.എസിലെ ജെമിൻ സാറ ജോർജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ മാർത്തോമ എച്ച്.എസ്.എസിലെ അഭിനവ് എസ്.രാജ് ഒന്നാം സ്ഥാനവും ചെറുകുളഞ്ഞി ബഥനി ആശ്രമം എച്ച്.എസിലെ എ. അമൃത രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗം ക്വിസ് മത്സരത്തിൽ കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ ശ്രേയ അജിത്ത് ഒന്നാം സ്ഥാനവും മാർത്തോമ എച്ച്.എസ്.എസിലെ അദ്വൈത ആർ. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടേഴ്സ് ദിനത്തില്‍ മുതിർന്ന വനിതാ ഡോക്ടർ ശബരിക്ക് ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു

0
പത്തനംതിട്ട: ഇൻസ്ടിട്യൂഷൻ ഓഫ് ഹോമിയോപത്‍സ് കേരള പത്തനംതിട്ട യൂണിറ്റിന്റെയും സിന്ദൂരം പത്തനംതിട്ട...

ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല ; ഹൈക്കോടതി

0
കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന്...

കൂടൽ-മാങ്കോട് വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്...

0
കൂടൽ : വൈദ്യുതത്തൂണിടാനെടുത്ത കുഴിയിൽ അകപ്പെട്ട പശുവിനെ ഒന്നരമണിക്കൂർ പരിശ്രമത്തിൽ...

പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ

0
തൃശൂർ : പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ...