പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം ; മുറിഞ്ഞകല്ലിൽ ഗതാഗത നിയന്ത്രണത്തിന് ആളില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുറിഞ്ഞകല്ലിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ റോഡിൽ വാഹനങ്ങൾ നിയന്ത്രിക്കുവാൻ ആളില്ലെന്ന് നാട്ടുകാരുടെ പരാതി. അതിരുംകൽ പോത്തുപാറ ഭാഗത്ത് നിന്ന് വരുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ മുറിഞ്ഞകല്ലിൽ എത്തിയാണ് പ്രധാന റോഡുകളിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം മുറിഞ്ഞകല്ലിൽ റോഡിൻറെ ഒരു ഭാഗം ജെ സി ബി ഉപയോഗിച്ച് ഇളക്കി മാറ്റി മിറ്റലിങ് നടത്തുന്ന ജോലികൾ ആണ് നടന്നത്.

എന്നാൽ ഇത്രയും തിരക്കുള്ള റോഡിൽ വാഹനങ്ങൾ ക്രമീകരിക്കാൻ കരാറുകാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനാൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് ഇവിടെ ഉണ്ടായത്. പ്രവൃത്തി ദിനം കൂടി ആയതിനാൽ രാവിലെയും വൈകിട്ടും ഇവിടെ ഉണ്ടായ ഗതാഗത കുരുക്ക് മണിക്കൂറുകൾക്ക് ശേഷമാണ് പൂർവ്വ സ്ഥിതിയിൽ ആയത്. സ്‌കൂൾ വാഹനങ്ങൾ അടക്കം ഈ വഴിയാണ് കടന്നുപോകുന്നത്. വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടാകേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...