റാന്നി ജില്ലാ ഡിവിഷനിൽ യു.ഡി.എഫ് ​റിബല്‍ പത്രിക പിൻവലിച്ചില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: നാമനിർദേശ പത്രിക പിൻവലിക്കാൻ അവസാന ദിവസം കഴിഞ്ഞിട്ടും ജില്ല പഞ്ചായത്തിൽ റാന്നിയിലെ യു.ഡി.എഫ് റിബല്‍ ​സ്ഥാനാർഥി തോമസ് മാത്യു (ബെന്നി പുത്തൻപറമ്പിൽ) സ്ഥാനാർഥിത്വം പിൻവലിച്ചില്ല. നേതൃത്വം അവഗണിച്ചതിനെത്തുടർന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജില്ല പഞ്ചായത്ത് റാന്നി ഡിവിഷനിൽ നോമിനേഷൻ കൊടുക്കുകയായിരുന്നു.

നിലവിൽ ജോസഫ് ഗ്രൂപ്പിലെ എബിൻ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇത് റാന്നിയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷത്തിന്​ കാരണമായി. ബെന്നി പുത്തൻപറമ്പിലി​ൻെറയും ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജി​ൻെറയും മണിയാർ രാധാകൃഷ്​ണ​ൻെറയും പേരാണ് റാന്നി ഡിവിഷനിലേക്ക് ഉയർന്നുവന്നിരുന്നത്. അതേസമയം, ബെന്നി പുത്തൻപറമ്പിൽ 2010ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായശേഷം രണ്ടര വർഷം കഴിഞ്ഞ് ഒഴിയണമെന്ന ധാരണ പാലിക്കാൻ വൈമനസ്യം കാണിച്ചത് ജില്ലാ നേതൃത്വത്തി​ൻെറ കണ്ണിലെ കരടായി മാറാൻ ഇടയാക്കിയിരുന്നു. പിന്നീട്, കടുത്ത സമ്മർദത്തെ തുടർന്നാണ്​ മൂന്നുവർഷം കഴിഞ്ഞ് രാജി ​വെച്ചത്. അവസരം മുതലാക്കി മാണിവിഭാഗത്തിലെ സൂസൻ അലക്​സിനെ അടർത്തി എടുത്ത് എൽ.ഡി.എഫ് ഭരണം തട്ടിയെടുത്തത് ബെന്നിയോടുള്ള നേതൃത്വത്തി​ൻെറ എതിർപ്പിന്​ ആക്കംകൂട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...