പ്രതിദിനം പതിനായിരം പേര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കത്ത്. നിലവില്‍ പ്രതിദിനം ആയിരം പേരെയാണ് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്രയും പേര്‍ ദര്‍ശനത്തിനെത്തുന്നില്ല.

ബുക്ക് ചെയ്തവരില്‍ പോലും പലരും എത്താത്ത സാഹചര്യമുണ്ട്. അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ദര്‍ശനത്തിനായി ദേവസ്വം ബോര്‍ഡിനോട് അനുമതി തേടുന്നത്. ഇക്കാരണത്താലാണ് പ്രതിദിനം പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തണമെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രതിദിനം പതിനായിരം പേര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നല്‍കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മണ്ഡലകാലത്ത് പ്രതിദിന വരുമാനം കോടികള്‍ കടക്കാറുള്ള ശബരിമലയില്‍ ഇത്തവണ പത്ത് ലക്ഷം രൂപ വരെയാണ് ലഭിക്കുന്നതെന്നും തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാതെ ഈ സാഹചര്യം മാറില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യമുന്നയിച്ച്‌ സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും എന്‍. വാസു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ; സർക്കാർ ഉത്തരവിറക്കി

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ്...

13 കാരിയുടെ വ്യാജ പരാതി ; കൂടൽ എസ്ഐ ജയ്മോന് സ്ഥലം മാറ്റം

0
പത്തനംതിട്ട: കൂടൽ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസിൽ സിഐക്ക്...

അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി...

പോലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട ; കോർപറേഷൻ പരിശോധനയെ തുടർന്ന് കന്റീൻ പൂട്ടിച്ചു

0
തിരുവനന്തപുരം : സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ...