വെ​ച്ചൂ​ച്ചി​റ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ മു​ന്ന​ണി​കളുടെ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: വെ​ച്ചൂ​ച്ചി​റ​യി​ൽ ഭ​ര​ണ​ത്തി​ലെ​ത്താ​നു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും. പ​ത്തു വാ​ർ​ഡു​ക​ളി​ൽ ത്രി​കോ​ണ മ​ത്സ​ര പ്ര​തീ​തി ഉ​യ​ർ​ത്തി എ​ൻ​ഡി​എ​യും രം​ഗ​ത്തു​ണ്ട്.

ക​ഴി​ഞ്ഞ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ  ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി എ​ൽ​ഡി​എ​ഫ് ഭരണത്തിലെത്തുന്ന​ത്. അ​തു​വ​രെ യു​ഡി​എ​ഫി​ന്റെ  ഉ​രു​ക്കു കോ​ട്ട​യാ​യാ​ണ് വെ​ച്ചൂ​ച്ചി​റ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കോ​ൺ​ഗ്ര​സു​കാ​ര​നാ​യ കെ.​ജെ. ജോ​സ​ഫ് എ​ന്ന വെ​ച്ചൂ​ച്ചി​റ​ക്കാ​രു​ടെ സ്വ​ന്തം അ​പ്പ​ച്ച​ൻ ദീ​ർ​ഘ​കാ​ലം പ്രസിഡ​ന്‍റാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ൽ നി​ന്നു മാ​റി​നി​ന്ന 2015 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​നി​ശ്ചി​ത​ത്വ​വും കൂ​ട്ടി​നെ​ത്തി.

ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഏ​ഴു വീ​തം സീ​റ്റു​ക​ളും ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ത​ന്ത്രാം​ഗ​ത്തി​ന്റെ പി​ന്തു​ണ​യി​ൽ എ​ൽ​ഡി​എ​ഫ് ആ​ദ്യം ഭ​ര​ണ​ത്തി​ലെ​ത്തി. മു​ന്ന​ണി​ക്കു​ള്ളി​ലെ ചേ​രി​തി​രി​വി​ൽ പ്ര​സി​ഡ​ന്റ്  സ്ഥാനം വീ​തം​വെ​യ്പി​നു പോ​യ​തോ​ടെ ഭ​ര​ണ​വും ന​ഷ്ട​മാ​യി. അ​വ​സാ​ന​കാ​ല​ഘ​ട്ടം യു​ഡി​എ​ഫി​നു ത​ന്നെ ഭരണം ല​ഭി​ച്ചു. 15 വാ​ർ​ഡു​ക​ളി​ലാ​യി 46 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. അ​ഞ്ചു​പേ​ർ മത്സരി​ക്കു​ന്ന ചാ​ത്ത​ൻ​ത​റ വാ​ർ​ഡി​ലാ​ണ് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫും എൽഡിഎ​ഫും നേ​രി​ട്ടാ​ണ് മ​ത്സ​രം.

എ​ന്നാ​ൽ മ​റ്റ് വാ​ർ​ഡു​ക​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളും രം​ഗ​ത്തു​ള്ള​തി​നാ​ൽ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് നടക്കുന്ന​ത്. യു​ഡി​എ​ഫി​ൽ 15 വാ​ർ​ഡു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം ഏ​ഴ്, സി​പി​ഐ നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് മൂ​ന്ന്, എ​ൻ​സി​പി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു വി​ഭ​ജ​നം ന​ട​ന്ന​ത്. പ​ല വാ​ർ​ഡു​ക​ളി​ലും സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. 10 വാ​ർ​ഡു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ന്‍പ​ത് വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​യും ഒ​രു വാ​ർ​ഡി​ൽ ബി​ഡി​ജെ എ​സു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. മു​ൻ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റുമാരിൽ കോ​ണ്‍​ഗ്ര​സി​ലെ സ​തീ​ഷ് കെ. ​പ​ണി​ക്ക​ർ ഇ​ക്കു​റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ച്ചൂ​ച്ചി​റ ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. വൈ​സ് പ്ര​സി​ഡ​ന്റ്  ഷാ​ജി തോ​മ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാർഡി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ്  ര​മാ​ദേ​വ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...