കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ക​ർ​ഷ​ക​ കൂ​ട്ടാ​യ്മ​ക​ൾ ‌; കണ്ണടച്ച് വനപാലകര്‍

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യും യു​വാ​ക്ക​ൾ അ​ട​ക്കം കൃ​ഷി​യി​ലേ​ക്ക് വ്യാ​പൃ​ത​രാ​കു​ക​യും ചെ​യ്ത​തി​ന്റെ ഫ​ലം കി​ട്ടി​യ​ത് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക്. ‌ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​കു​മ്പോ​ഴും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന അ​ന​ങ്ങാ​പ്പാ​റ ​ന​യ​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ർ​ഷ​ക​ർ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും പ​ന്നി​ക്കെ​തി​രെ രംഗത്തെത്തിക്ക​ഴി​ഞ്ഞു.‌
കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​യ്ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി അ​ട​ക്കം വാ​തോ​രാ​തെ പ്ര​സം​ഗി​ക്കു​മ്പോ​ഴും ഇ​തി​ന്റെ  നടപടികളിലേ​ക്ക് ക​ട​ക്കാ​ൻ വ​ന​പാ​ല​ക​ർ മ​ടി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്റെ  ആനുകൂ​ല്യം ഉ​ള്ള​തി​നാ​ൽ പ​ന്നി​യെ വെ​ടി​വെയ്ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്  വ​ന​പാ​ല​ക​ർ. എ​ന്നാ​ൽ സംസ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്കു ക​ട​ക്ക​ണ​മെ​ന്നതാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ‌

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ൾ പോ​ലും വി​ളി​ച്ചു​കൂ​ട്ടി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ക് വ​നം​വ​കു​പ്പി​നോ​ട് ശിപാ​ർ​ശ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​നു പോ​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കും ജ​ന​പ്ര​തിനി​ധി​ക​ൾ​ക്കും കഴിയുന്നില്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്താ​ലും വ​നം വ​കു​പ്പ് ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണ്.‌ വി​ള​നാ​ശം വ​രു​ത്തു​ക​യും കൊ​ല​വി​ളി ന​ട​ത്തു​ക​യും ചെ​യ്ത ഒ​റ്റ​യാ​ൻ പ​ന്നി​യെ  വെ​ടി​വെയ്ക്കാ​ൻ ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടു​പോ​ലും റാ​ന്നി​യി​ൽ ന​ട​പ്പാ​ക്കാ​ൻ വ​നം വ​കു​പ്പി​ന് സാ​ധി​ച്ചി​ല്ല. കോ​ന്നി വനം ഡിവി​ഷ​നി​ൽ 14 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടിവെ​ച്ച​താ​യി മ​ന്ത്രി പ​റ​യു​ന്നു. എ​ന്നാ​ൽ റാ​ന്നി​യി​ൽ ഒ​ന്നി​നെ​പോ​ലും വെ​ടി​വെച്ചി​ട്ടി​ല്ല. ആ​റു​പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. ‌തോ​ക്ക് ലൈ​സ​ൻ​സി​ക​ൾ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​മ്മ​ത​മാ​ണെ​ന്ന് വ​നം വ​കു​പ്പി​ൽ അറിയിക്കുകയായിരുന്നു. സ​ന്ധ്യ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​മാ​ണ്. ‌ജ​ന​ങ്ങ​ളു​ടെ ജീവനും സ്വ​ത്തി​നും സം​ര​ക്ഷ​ണം കി​ട്ടാ​ൻ നി​ല​വി​ലു​ള്ള ഒ​രു നി​യ​മ​വും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് സ്ഥി​തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...