പത്തനംതിട്ട : നഗരസഭ കെട്ടിടങ്ങളിൽ ആവശ്യ വസ്തുക്കൾ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ മാത്രം ലോക്ഡൗൺ കാലത്തെ വാടക ഇളവിൽ നിന്നും ഒഴിവാക്കിയതിൽ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.
നഗരത്തിലെ പുതിയ സ്വകാര്യ ബസ്റ്റാൻഡിലെ 95 ശതമാനം കടകളും ആഹാര സാധനങ്ങൾ വില്പന നടത്തുന്നവയാണ്. ലോക്ഡൗണിൽ ബസ്സ് സർവ്വീസ് നടത്തിയിരുന്നില്ല. അതുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. ഈ കാലത്തെ വാടക അടക്കാൻ വ്യാപാരികൾ ഒരു മാർഗ്ഗവും കാണുന്നില്ല. കച്ചവട മാന്ദ്യം അതിരൂക്ഷമായി തുടരുന്നു.
പല വ്യാപാരികളും ഇവിടെ വാടകക്ക് എടുത്ത മുറികൾ നഗരസഭക്ക് മടക്കി നല്കി. ഈ അവസ്ഥയിൽ വാടക ഇളവ് അനുവധിക്കുകയും കൂടുതൽ പ്രയാസപ്പെടുത്തുന്ന നടപടികളിൽ നിന്നും നഗരസഭ അധികാരികൾ പിന്മാറണമെന്നും സമിതി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ സെക്രട്ടറി ഷെമീർ ബീമ തുടങ്ങിയവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.