രാജ്യത്തിലെ ഏറ്റവും മികച്ച ഭരണം കേരളത്തിലേത് : പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം. ബെംഗളുരുവിലെ ‘പബ്ലിക് അഫയേഴ്സ് സെന്റര്‍’ എന്ന സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടായ ‘പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് 2020’ ലാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പില്‍ കേരളമെത്തിയത്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്‌തൂരിരംഗന്‍ നയിക്കുന്ന സംഘടനയാണ് പബ്ലിക് അഫയേഴ്സ് സെന്റര്‍. തെക്കേ ഇന്ത്യയില്‍ നിന്നുമുള്ള നാല് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുമ്പിലുള്ളത്.

1.388 പി.എ.ഐ ഇന്‍ഡക്സ് പോയിന്റ് ആണ് ഇതില്‍ കേരളത്തിന്റെ സ്‌കോര്‍. 0.912, 0.531, 0.468 എന്നീ സ്കോറുകളുമായി യഥാക്രമം തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ പിന്നിലായുള്ളത്. ചെറിയ സംസ്ഥാനങ്ങളില്‍ ഭരണത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഗോവ, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. 1.745, 0.797, 0.725 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങള്‍ നേടിയ സ്‌കോര്‍.

ഏറ്റവും മോശം ഭരണം നിലനില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. -1.461 ആണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്തിന്റെ സ്‌കോര്‍. ഒഡിഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും ഏറ്റവും മോശം ഭരണം നിലനില്‍ക്കുന്നവയാണ്. -1.201, -1.158 എന്നിങ്ങനെയാണ് രണ്ട് സംസ്ഥാനങ്ങളും നേടിയ സ്‌കോര്‍. മണിപ്പൂര്‍(-0.363), ഡല്‍ഹി(-0.289), ഉത്തരാഖണ്ഡ്(-0.277) എന്നീ സംസ്ഥാങ്ങളിലും വളരെ മോശം ഭരണമാണ് നിലനില്‍ക്കുന്നതെന്നും പട്ടിക സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...