പണം മോഷ്ടിച്ച്‌​ കടന്നുകളഞ്ഞ കേസിലെ പ്രതിയെ ഏഴു മാസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നുര്‍: ട്രെയിനില്‍ യാത്ര ചെയ്യവേ പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തി സൗഹൃദത്തിലായ ശേഷം വീട്ടമ്മയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച്‌​ കടന്നുകളഞ്ഞ കേസിലെ പ്രതിയെ ഏഴു മാസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു.

മാന്നാര്‍ ഇരമത്തൂര്‍ പൊതുവൂര്‍ 18ാം വാര്‍ഡില്‍ നിന്ന്​ വിവാഹം കഴിച്ചു ഇവിടെ താമസിച്ചു വരുകയായിരുന്ന ഇടുക്കി ചോവൂര്‍ വീട്ടില്‍ സന്തോഷ് (44) ആണ് അറസ്റ്റിലായത്. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് പൊതുസമൂഹവുമായി അധികം ഇടപഴകലോ ബന്ധങ്ങളോ ഇല്ലാതെ കഴിയുകയായിരുന്നു.

തൃശൂര്‍ റെയില്‍വേ പോലീസാണ് മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയില്‍ കോട്ടയത്ത് നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ പണമായിരുന്നു മോഷ്ടിച്ചത്. യാത്രക്കിടെ താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട്​ സൗഹൃദത്തിലാക്കുകയും തൃശൂര്‍ എത്തിയപ്പോള്‍ വീട്ടമ്മ മുഖം കഴുകുന്നതിനായി പോയപ്പോള്‍ ബാഗില്‍ നിന്ന് 11,000 രൂപയുമായി പ്രതി മുങ്ങുകയായിരുന്നു.

പാലക്കാട് എത്തിയതിനു ശേഷമാണു സ്​ത്രീ പണം നഷ്ടപെട്ട വിവരം അറിയുന്നത്. സൗഹൃദത്തിലായ ശേഷം പ്രതി മൊബൈല്‍ നമ്പര്‍ വീട്ടമ്മക്ക് നല്‍കിയിരുന്നു. ഇതു വെച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.

കഴിഞ്ഞ ദിവസം മാന്നാറില്‍ എത്തിയ റെയില്‍വേ പോലീസ് സംഘം മാന്നാര്‍ പോലീസ് സ്റ്റേഷനിലെ അഡിഷനല്‍ എസ്.ഐ ജോണ്‍ തോമസ്, സി.പി.ഒ സിദ്ധിക്ക് എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്​തത്​. തൃശൂര്‍ റെയില്‍വേ പോലീസ് എസ്.ഐ രതീഷ്, സി.പി.ഒമാരായ ലാലു, ഡേവിസ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...