Sunday, April 6, 2025 1:34 pm

ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും : ഭക്തർക്ക് പ്രവേശനമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് നാളെ വൈകുന്നേരം 5 മണിക്ക്  ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കുന്നത്.

13നാണ് ചിത്തിര ആട്ട വിശേഷ പൂജ നടക്കുന്നത്. അന്ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകവും പൂജകളും നടക്കും. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുന്ന രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.

ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട പീന്നീട് 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പുതിയ മേൽശാന്തിമാരുടെ അഭിഷേകവും സ്ഥാനാരോഹണ ചടങ്ങും നടക്കും.

16 നാണ് വിശ്ചികം ഒന്ന്. ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡലപൂജ നടക്കും. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നത്. നവംബർ 16ന് പുലർച്ചെ മുതൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. ദർശനത്തിന് എത്തുന്ന ഭക്തർക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരിയേയും അറസ്റ്റ്...

0
ലക്ക്നൗ : യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ...

വിവാദത്തിന് പിന്നാലെ ബുക്ക് മൈഷോയിൽ നിന്ന് കുനാൽ കമ്രയെ ഒഴിവാക്കി

0
ന്യൂഡൽഹി: വിവാദത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുമായി ബന്ധപ്പെട്ട...

ക്യു.​ആ​ര്‍ അ​ധി​ഷ്ഠി​ത ഓ​ണ്‍സ്ക്രീ​ന്‍ സം​വി​ധാ​നം സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച് എം.​ജി സ​ര്‍വ​ക​ലാ​ശാ​ല

0
കോ​ട്ട​യം: പ​രീ​ക്ഷ മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളു​ടെ​യും വേ​ഗം വ​ര്‍ധി​പ്പി​ക്കു​ന്ന​താ​യി ക്യു.​ആ​ര്‍ അ​ധി​ഷ്ഠി​ത...

കാൽ നൂറ്റാണ്ട് കഴിഞ്ഞാൽ കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മലപ്പുറം മാറുമെന്ന് സന്ദീപ് വാര്യർ

0
കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരായ സംഘ്പരിവാർ വിമർശനങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ. മലപ്പുറത്ത്...