ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണo : മുന്‍ ജഡ്ജി മൈക്കിള്‍ എഫ്. സല്‍ദാന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്ന് മുംബൈ-കര്‍ണാടക ഹൈക്കോടതികളിലെ മുന്‍ ജഡ്ജി മൈക്കിള്‍ എഫ്. സല്‍ദാന. കോടികളാണ് ഈ കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ചെലവാക്കുന്നത്. കേസിനായി ഇത്രയധികം പണം അദ്ദേഹം ചിലവഴിക്കുന്നതിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ജലന്ധറിലെ അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റര്‍ ആഗ്‌നലോ ഗ്രേഷ്യസിനു കത്തയച്ചു. ഈ വിഷയത്തില്‍ നേരത്തേയും രംഗത്തുവന്നിട്ടുള്ളയാളാണ് സല്‍ദാന.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ ഒഴിവാക്കുന്നതിനായി ഹൈക്കോടതിയില്‍ പോയെങ്കിലും പരാജയപ്പെട്ടു. കേസിന്റെ സൂക്ഷ്മാംശംവരെ പരിശോധിച്ചാണ് കേരള ഹൈക്കോടതി ആവശ്യം തള്ളിയത്. തുടര്‍ന്ന് വിചാരണയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയി. പരിഗണിക്കപ്പെടില്ലെന്നു നൂറുശതമാനം ഉറപ്പായിരുന്ന ആവശ്യം അവിടെയും തള്ളിപ്പോയി.

തുടര്‍ന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. കോടികളാണ് ഇതിനെല്ലാം മുടക്കിയത്. കോവിഡ് പോസിറ്റീവാണെന്നു പറഞ്ഞുപോലും വിചാരണ വൈകിക്കാന്‍ ശ്രമിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞ് കോടതിയിലെത്തുന്നത് സഭാവിശ്വാസികളുടെ അനുകമ്ബ പിടിച്ചുപറ്റാനാണെന്നും ജസ്റ്റിസ് സല്‍ദാന ആരോപിക്കുന്നു. കേസില്‍ കോട്ടയത്തെ കോടതിയില്‍ വിചാരണ നേരിടുകയാണ് ഫ്രാങ്കോ. ജലന്ധര്‍ ബിഷപ്പുസ്ഥാനത്തു തുടരുകയാണെങ്കിലും ഭരണച്ചുമതല അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റര്‍ക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...