ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും : ഭക്തർക്ക് പ്രവേശനമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് നാളെ വൈകുന്നേരം 5 മണിക്ക്  ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കുന്നത്.

13നാണ് ചിത്തിര ആട്ട വിശേഷ പൂജ നടക്കുന്നത്. അന്ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകവും പൂജകളും നടക്കും. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുന്ന രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.

ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട പീന്നീട് 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പുതിയ മേൽശാന്തിമാരുടെ അഭിഷേകവും സ്ഥാനാരോഹണ ചടങ്ങും നടക്കും.

16 നാണ് വിശ്ചികം ഒന്ന്. ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡലപൂജ നടക്കും. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നത്. നവംബർ 16ന് പുലർച്ചെ മുതൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. ദർശനത്തിന് എത്തുന്ന ഭക്തർക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...