Friday, July 4, 2025 7:21 pm

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ പത്തനംതിട്ട ശുചിത്വ മിഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : താലൂക്ക് ആശുപത്രിയിൽ ഉയർന്ന ശേഷിയുളള മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുമായി പത്തനംതിട്ട ശുചിത്വ മിഷൻ. ജില്ലാ ശുചിത്വ മിഷൻ പദ്ധതിക്ക് സാങ്കേതിക സഹായവും നൽകും. ദിനംപ്രതി 225 കിലോ ലിറ്റർ ശുദ്ധീകരണ ശേഷിയുളള മലിനജല ശുദ്ധീകരണ പ്ലാൻ്റ് ആണ് താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ബിഡ് ടെൻഡർ ഡോക്യുമെൻ്റ് ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിൽ ജില്ലാ ശുചിത്വ മിഷൻ ടെക്ക്നിക്കൽ കൺസൾട്ടൻ്റ് അരുൺ വേണുഗോപാൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തിരുവല്ല ന​ഗരസഭയുമായി ജില്ലാ ശുചിത്വ മിഷൻ സംഘം ചർച്ച നടത്തിയിരുന്നു.

ബിൽറ്റ്, ഓപ്പറേഷൻ & ട്രാൻസ്‌ഫർ അഥവാ ബിഒടി മാതൃകയിലുള്ള ടെൻഡർ ഡോക്യുമെൻ്റ് ആണ് ശുചിത്വ മിഷൻ സാങ്കേതിക വിഭാ​ഗം തയ്യാറാക്കിയത്. പദ്ധതിക്ക് 2.25 കോടി രൂപ ചെലവ് വരുമെന്ന് ജില്ലാ ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ വേണു​ഗോപാൽ‌ അറിയിച്ചു. മൂവിംഗ് ബെഡ് ബയോ റിയാക്ടർ അഥവാ എംബിബിആർ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മലിനജല ശുദ്ധീകരണ പദ്ധതി വിജയകരമായി പൂർത്തികരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശുചിത്വ മിഷൻ. തിരുവല്ല ന​ഗരസഭ അധ്യക്ഷ അനു ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ടെൻഡർ ഡോക്യുമെൻ്റ് അവതരണ യോ​ഗം ചേർന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ വിനു, നഗരസഭ എൻജിനിയർ ഷീജാ ബി റാണി, അസിസ്റ്റൻ്റ് എൻജിനിയർ അനുപമ പി ആർ, ക്ലീൻ സിറ്റി മാനേജർ ബിജു ബി പി എന്നിവരും യോ​ഗ നടപടികളിൽ സന്നിഹിതരായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...